കേരളം

ഉന്നാവോ: പൊലീസുകാരെ കാറില്‍ കയറ്റാതിരുന്നതു പെണ്‍കുട്ടിയുടെ കുടുംബം, അപകടമെന്ന് ഡിജിപി; സിബിഐ അന്വേഷണത്തിനു തയാര്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉന്നാവോ ബലാത്സംഗ കേസ് പരാതിക്കാരിയും കുടുംബവും വാഹനാപകടത്തില്‍ പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിനു തയാറെന്ന് യുപി സര്‍ക്കാര്‍. പരാതിക്കാരിയുടെ കുടുംബം ആവശ്യപ്പെടുന്ന പക്ഷം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

റായ് ബറേലിയില്‍ വച്ച് ഇന്നലെയാണ് പരാതിക്കാരിയും കുടുംബവും വഹനാപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. പരാതിക്കാരിയും വക്കീലും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലാണ്. ബിജെപി എംഎല്‍എയാണ് ഉന്നാവോ ബലാത്സംഗ കേസില്‍ പ്രതിസ്ഥാനത്തുള്ളത്. 

പരാതിക്കാരിക്കു മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നെന്ന് യുപി പൊലീസ് മേധാവി ഒപി സിങ് പറഞ്ഞു. കാറില്‍ സ്ഥലമില്ലെന്നു ചൂണ്ടിക്കാട്ടി ഇവരെ മാറ്റിനിര്‍ത്തുകയായിരുന്നു. പ്രഥമ ദൃഷ്ട്യാ സംഭവം അപകടമാണന്നാണ് തോന്നുന്നതെന്ന് ഡിജിപി പറഞ്ഞു. ട്രക്ക് അമിത വേഗത്തിലായിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴി എടുത്തിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. 

അതേസമയം ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത ചായം പൂശി മറച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. സംഭവത്തിനു പിന്നിന്‍ വന്‍ ഗൂഢാലോചന നടന്നതായാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. 

അപകടത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ