കേരളം

കൊച്ചി ലാത്തിച്ചാര്‍ജ്: പൊലീസിന് വീഴ്ച പറ്റി; കലക്ടറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കള്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ സംഭവത്തില്‍ പൊലീസിനു വീഴ്ച വന്നിട്ടുണ്ടെന്ന് ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. എംഎല്‍എയ്ക്കു മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് മുഖ്യമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക ദൂതന്‍ മുഖാന്തരം കലക്ടര്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറി.

സിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് വ്യാപകമായ മര്‍ദനം അഴിച്ചുവിട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഐജി ഓഫിസിലേക്കു മാര്‍ച്ച് നടത്തുന്ന വിവരം അന്നു രാവിലെയാണ് പൊലീസ് അറിഞ്ഞത്. സംഘര്‍ഷ സാധ്യത ഉണ്ടായിട്ടും മജീസ്റ്റീരിയല്‍ അധികാരമുള്ള ആരെയും സ്ഥലത്തേക്കു വിളിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എംഎല്‍എയ്ക്കു മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ പൊലീസിനു വീഴ്ച പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടായ കൊച്ചി ലാത്തിച്ചാര്‍ജില്‍ കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഉണ്ടായ പൊലീസ് നടപടിയില്‍ സിപിഐയുടെ പരാതിയിലാണ് ജില്ലാ കലക്ടറെ അന്വേഷണത്തിനായി നിയോഗിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി