കേരളം

ദിവസവും രാവിലെ എഴുന്നേറ്റു പിണറായി വിജയനെ വിമര്‍ശിക്കണമെന്നു പറഞ്ഞാല്‍ നടക്കുമോ?: കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ദിവസവും രാവിലെ എഴുന്നേറ്റു പിണറായി വിജയനെ വിമര്‍ശിക്കണമെന്നു പറഞ്ഞാല്‍ നടക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുപക്ഷ നിലപാടില്‍ നിന്നു സര്‍ക്കാര്‍ വ്യതിചലിക്കുന്നു എന്നു തോന്നിയപ്പോഴൊക്കെ വിമര്‍ശിച്ചിട്ടുണ്ടെന്നും അതു തുടരുമെന്നും കാനം പറഞ്ഞു. 

കൊച്ചിയില്‍ സിപിഐ നേതാക്കളെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ തന്റെ ആവശ്യപ്രകാരമാണു മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസ് നടപടിയെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇതില്‍ കൂടുതല്‍ എന്താണു വേണ്ടത്. കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാര്‍ നടപടിയെടുക്കും. മകനെതിരെയുള്ള ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും കാനം പറഞ്ഞു. 

ആലപ്പുഴയില്‍ തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവര്‍ പാര്‍ട്ടി ബോധമില്ലാത്തവരാണ്. വിമര്‍ശനം ഉണ്ടെങ്കില്‍ പാര്‍ട്ടി ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്