കേരളം

ചായ വാങ്ങിക്കൊടുത്തില്ല; കുപിതനായ പ്രതി പൊലീസുകാരനെ വിലങ്ങുകൊണ്ട് തല്ലി, കേസ് 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചായ വാങ്ങിക്കൊടുക്കാത്തതില്‍ കുപിതനായ പ്രതി, പൊലീസുകാരനെ വിലങ്ങു കൊണ്ട് തല്ലി. ചാലക്കുടി കോടതിയില്‍ ആണ് സംഭവം. മോഷണ കേസില്‍ പിടിയിലായ കൊല്ലം സ്വദേശി രാമചന്ദ്രനെതിരെ പൊലീസ് കേസെടുത്തു.

ചാലക്കുടി കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സംഭവം. തിരുവനന്തപുരത്തെ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാളെ ചാലക്കുടിയില്‍ നേരത്തെ നടന്ന മോഷണക്കേസിന്റെ വിചാരണയ്ക്കാണ് എത്തിച്ചത്. കോടതിയില്‍ കയറുന്നതിനു തൊട്ടുമുന്‍പ് രാമചന്ദ്രന്‍ ചായ കുടിക്കണം എന്ന് ആവശ്യപ്പെട്ടു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ചായ കുടിക്കാമെന്ന് പൊലീസുകാരനായ പ്രപിന്‍ മറുപടി നല്‍കി. ഇതില്‍ കുപിതനായ രാമചന്ദ്രന്‍ കോടതിയുടെ അകത്തു വച്ച് വിലങ്ങ് അഴിക്കുന്നതിനിടെ പ്രപിനെ മര്‍ദ്ദിക്കുകയായിരുന്നു.

പൊലീസുകാരനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചാലക്കുടി പൊലീസ് കോടതിയില്‍ എത്തി പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ആശുപത്രിയില്‍ കഴിയുന്ന പൊലീസുകാരന്റെ നില തൃപ്തികരമാണ്. പൊലീസുകാരനെ മര്‍ദ്ദിച്ചതിനും കോടതിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനും രാമചന്ദ്രനെതിരെ കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല