കേരളം

''ഞങ്ങളിതാ തൈക്കൂടമെത്തി'' ; മെട്രോ കുതിപ്പ് വൈറ്റിലയിലേക്ക് ; ട്രയല്‍ റണ്‍ വിജയകരം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി മെട്രോയുടെ കുതിപ്പ് വൈറ്റിലയിലേക്ക് നീളുന്നു. മഹാരാജാസ് കോളേജ് സ്‌റ്റേഷന്‍ മുതല്‍ വൈറ്റില തൈക്കൂടം വരെയുള്ള രണ്ടാംഘട്ടത്തിന്റെ പരീക്ഷണ ഓട്ടം നടന്നു. ട്രയല്‍ റണ്‍ വിജയകരമായിരുന്നുവെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. 

ജൂലൈ 21 ന് മഹാരാജാസില്‍ നിന്നും കൊച്ചി സൗത്ത് റെയില്‍വേ സ്‌റ്റേഷന് മുകളിലെ കാന്‍ഡി ലിവര്‍ പാലം വരെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. കാന്‍ഡി ലിവര്‍ പാലത്തിന്റെ ബലപരീക്ഷണം നടത്തുക ലക്ഷ്യമിട്ടായിരുന്നു ട്രയല്‍ റണ്‍ നടത്തിയത്. മണല്‍ ചാക്ക് നിറച്ച ബോഗികളുമായിട്ടായിരുന്നു ട്രയല്‍ റണ്‍. 

തൂണുകള്‍ കുറച്ച് ദൂരം കൂട്ടിയുള്ള വളരെ പ്രത്യേകതയുള്ള പാലമാണ് കാന്‍ഡി ലിവര്‍. ഈ പരീക്ഷണം വിജയകരമായതോടെയാണ് തൈക്കൂടം വരെ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനമായത്. വൈറ്റില വരെയുള്ള ഗതാഗതക്കുരുക്കിന് വളരെ ആശ്വാസകരമാകും മെട്രോയുടെ തൈക്കൂടത്തേക്കുള്ള വരവ്. 

കാത്തിരിപ്പുകള്‍ അവസാനിക്കുന്നു, കുതിക്കാന്‍ നമുക്ക് തയ്യാറെടുക്കാമെന്ന് ട്രയല്‍ റണ്‍ വിജയം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മെട്രോ അധികൃതര്‍ പറയുന്നു. ട്രയല്‍ റണ്ണിന്റെ മുന്നോടിയായി വൈറ്റില ജംഗ്ഷന്റെ മുഖച്ഛായ മാറുന്നു. തയ്യാറെടുക്കാം വൈറ്റില വഴിയുള്ള മെട്രോ യാത്രക്കായി എന്ന് മെട്രോ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഓണത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോ രണ്ടാം ഘട്ടം യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്