കേരളം

ഞാന്‍ മുഖ്യമന്ത്രിയുടെ ദൂതനല്ല: മറുപടിയുമായി ശശി തരൂര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: താനൊരിക്കലും മുഖ്യമന്ത്രിയുടെ ദൂതനാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും ഗൗതം അദാനിയുമായി സംസാരിച്ചത് തിരുവനന്തപുരം എംപിയെന്ന നിലയ്ക്കാണെന്നും ശശി തരൂര്‍ എംപി. രാജ്യാന്തര വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ അദാനിയുമായി ചര്‍ച്ച നടത്താന്‍ ശശി തരൂര്‍ എംപിയെ നിയോഗിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന്  ട്വിറ്ററിലുടെയാണ് ശശി തരൂര്‍ മറുപടി നല്‍കിയത്.

തന്റെ മണ്ഡലത്തിലെ വോട്ടര്‍മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച്, തിരുവനന്തപുരത്തെ ലോകോത്തര നിലവാരത്തിലേക്ക് മാറ്റാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനെക്കൂടി (ടിയാല്‍) വിമാനത്താവള നടത്തിപ്പില്‍ പങ്കാളിയാക്കുന്ന കാര്യത്തില്‍ ഗൗതം അദാനിയുമായി തരൂര്‍ ചര്‍ച്ച നടത്തിയതിനെയാണു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിമര്‍ശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ