കേരളം

ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ആഡംബര ഹോട്ടലുകളിലെത്തിക്കും; പീഡനദൃശ്യങ്ങള്‍ പകര്‍ത്തും; ഭീഷണി; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ആലുപ്പുഴ: വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആലപ്പുഴ സ്വദേശിയെ മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല തുറവൂര്‍ തിരുമല ഭാഗം സ്വദേശി വിഷ്ണു ശ്രീകുമാര്‍ ആണ് ഗുരുവായൂരില്‍  നിന്ന് പിടിയിലായത്.

ഇയാള്‍ ഒട്ടേറെ സ്ത്രീകളെ ഇത്തരത്തില്‍ പീഡിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട് പൊലീസ് പറഞ്ഞു. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെടുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചാണ് പീഡനം. പിന്നീട് ഇവരെ ഹോട്ടലുകളില്‍ എത്തിച്ച് പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ദൃശ്യങ്ങള്‍ കാണിച്ച് സ്ത്രീകളില്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇടപാടെന്നും പൊലീസ് പറയുന്നു.

ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ പരാതി നല്‍കാന്‍ തയാറായില്ല. മലമ്പുഴ സ്‌റ്റേഷനിലും പാലക്കാട് സൗത്ത് പൊലീസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിലായി മോഷണം അടക്കം 15 കേസുകളിലും പ്രതിയാണ്.ഗുരുവായൂരിലെ ഒരു ലോഡ്ജില്‍ താമസിക്കുകയായിരുന്ന പ്രതിയെ തൃശൂര്‍ പൊലീസാണ് തിരിച്ചറിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ