കേരളം

സിപിഐ നേതാവിന്റെ വീട്ടില്‍ 55 ചാക്ക് റേഷന്‍ സാധനങ്ങള്‍; കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കരുനാഗപ്പിള്ളി; സിപിഐ പ്രാദേശിയ നേതാവിന്റെ വീട്ടില്‍ നിന്ന് 55 ചാക്ക് റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു. കരുനാഗപ്പിള്ളി തഴവ ലോക്കല്‍ കമ്മിറ്റി അംഗം കടത്തൂര്‍ തോപ്പില്‍ തറയില്‍ എം.നിസാമിന്റെ വീട്ടില്‍ നിന്നാണ് 53 ചാക്ക് അരിയും 2 ചാക്ക് ഗോതമ്പും പിടികൂടിയത്. 

വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ കഴിഞ്ഞ ദിവസം രാത്രി വാനില്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെയാണ് വിവരം അറിഞ്ഞ് പൊലീസ് എത്തിയത്. പൊലീസിനെ കണ്ട് നിസാം ഉള്‍പ്പെടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. വാനും സമീപത്തുണ്ടായിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റേഷന്‍ കടകളില്‍ നിന്നാണോ ഗോഡൗണില്‍ നിന്നാണോ അരി എത്തുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍