കേരളം

കവിത മോഷണം; ദീപ നിശാന്തിനെതിരേ അന്വേഷം നടത്തിയില്ലെന്ന് കൊളെജ് പ്രിന്‍സിപ്പല്‍

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍; കവി എസ്‌ കലേഷിന്റെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ച കേരളവര്‍മ കോളെജിലെ അധ്യാപിക ദീപ നിശാന്തിനെതിരേ അന്വേഷണം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കോളെജ് പ്രിന്‍സിപ്പല്‍. വിവാദത്തില്‍ കോളേജിന് പരാതി ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കോളെജ് തല അന്വേഷണം നടത്തിയില്ലെന്നുമാണ് യുജിസിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രിന്‍സിപ്പല്‍ പറഞ്ഞത്. 

കവിത മോഷണ വിവാദം സമഗ്രമായി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ പ്രിന്‍സിപ്പലിന് നോട്ടീസ് നല്‍കിയിരുന്നു. കോളേജ് തലത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും തേടിയിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോളെജായതിനാല്‍ ബോര്‍ഡിന്റെ അഭിപ്രായവും ബോര്‍ഡ് സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 

ഓള്‍ കേരള പ്രൈവറ്റ് കോളെജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദീപ നിശാന്തിനോട് ബോര്‍ഡ് വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് ഇവരെ കോളേജിന്റെ ഫൈന്‍ആര്‍ട്‌സ് ഉപദേശക സ്ഥാനത്തുനിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് യുജിസി തുടര്‍ നടപടികള്‍ തീരുമാനിക്കും. ദീപ നിശാന്തിന്റെ വിശദീകരണം നേരിട്ടു ചോദിക്കുമെന്നും സൂചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും