കേരളം

വണ്ടി റോഡിലിറക്കണോ ? ജിപിഎസും സുരക്ഷാ ബട്ടണും വേണം ; പൊതു​ഗതാ​ഗത വാഹനങ്ങൾക്ക് ഇന്ന് മുതൽ നിർബന്ധം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു​ഗതാ​ഗത വാഹനങ്ങളിൽ ജിപിഎസും സുരക്ഷാ ബട്ടണും ഘടിപ്പിക്കണമെന്ന ഉത്തരവ് ഇന്നുമുതൽ പ്രാബല്യത്തിൽ. ഓട്ടോറിക്ഷ, ഇ- റിക്ഷ എന്നിവ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലൂടെ സർവീസ് നടത്തുന്ന ബസുകൾക്കും നിയമം ബാധകമാണ്. ചരക്ക് വാഹനങ്ങളും ജിപിഎസ് പരിധിയിൽ വരും. 

നിർദ്ദേശം പാലിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ട എന്നാണ് തീരുമാനം. പരിഷ്കാരം നടപ്പിലാകുന്നതോടെ ബസുകൾക്കും ടാക്സികൾക്കും ജിപിഎസ് നിർബന്ധമാകും. സദാസമയം ഇവയെ നിരീക്ഷിക്കാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം. 

വഴിയരികിൽ വാഹന പരിശോധന നടത്തുന്നത് പോലെ ജിപിഎസ് ഘടിപ്പിച്ചിട്ടുണ്ടോയെന്ന് പക്ഷേ ​ഗതാ​​ഗത വകുപ്പോ , പൊലീസോ പരിശോധിക്കില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങാൻ അതത് വർഷമെത്തുമ്പോൾ നല്ലൊരു തുക പിഴയിനത്തിൽ നൽകാനാണ് തീരുമാനം. 

നിർഭയ സംഭവത്തെ തുടർന്നായിരുന്നു നിരത്തിലോടുന്ന വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഉൾക്കൊള്ളിക്കണം എന്ന് കേന്ദ്രസർക്കാർ ഉത്തരവിട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ