കേരളം

വേനല്‍ച്ചൂടിന്റെ അതികാഠിന്യം, സംസ്ഥാനത്ത് ചികിത്സ നേടിയത് 1,668 പേര്‍ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് ഫെബ്രുവരി അവസാനം മുതല്‍ മെയ് 31 വരെ കനത്ത ചൂടില്‍ പൊള്ളലേറ്റത് 1,668 പേര്‍ക്ക്. സംസ്ഥാനം ഈ വര്‍ഷം നേരിട്ട കൊടുംചൂടിന്റെ കാഠിന്യം വ്യക്തമാക്കുന്നതാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 60ല്‍ താഴെ പേര്‍ക്കാണ് വേനല്‍ ചൂടില്‍ പൊള്ളലേറ്റത്. 

സൂര്യാഘാതം, സൂര്യതാപം, തൊലിപ്പുറത്തെ പൊള്ളല്‍ എന്നിവയ്ക്കാണ് ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. എറണാകുളത്ത് സൂര്യാഘാതത്തെ തുടര്‍ന്നുള്ള ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൂര്യാഘാതം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പാലക്കാട്ടും എറണാകുളത്തുമാണ്. ഈ ജില്ലകളില്‍ ആറ് പേര്‍ക്ക് വീതം പൊള്ളലേറ്റു. 

സൂര്യതാപം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. 172 പേര്‍ക്കാണ് ഇവിടെ സൂര്യതാപമേറ്റത്. പാലക്കാട് ഏപ്രില്‍ 16 വരെ ചൂട് 41.1 ഡിഗ്രി വരെയെത്തിയിരുന്നു. തൊലിപ്പുറത്തെ പൊള്ളലുമായി ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയത് കൊല്ലത്താണ്. 140 പേര്‍ ഇവിടെ ചികിത്സ തേടി. പത്തനംതിട്ടയിലും വയനാട്ടിലുമൊഴികെ സംസ്ഥാനത്തിന്റെ മറ്റ് ജില്ലകളില്‍ വേനല്‍ മഴയുടെ ഗണ്യമായ കുറവ് അനുഭവപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍