കേരളം

പാത്രത്തില്‍ നിന്ന് ചാടിയ മത്സ്യം നാലുവയസുകാരന്റെ തൊണ്ടയില്‍; അതിവിദഗ്ധമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പറവൂരില്‍ നാലുവയസുകാരന്റെ തൊണ്ടയില്‍ മത്സ്യം കുടുങ്ങി. ജീവനോടെ തൊണ്ടയില്‍ കുടുങ്ങിയ മത്സ്യത്തെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. നങ്ക് ഇനത്തില്‍പ്പെട്ട മത്സ്യമാണ് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയത്.

വീട്ടില്‍ പാത്രത്തില്‍ വച്ചിരുന്ന മത്സ്യത്തിന്റെ അടുത്തിരിക്കുകയായിരുന്നു കുട്ടി. പാത്രത്തില്‍ നിന്ന് മത്സ്യം ചാടിയപ്പോഴാണ് കുട്ടിയുടെ വായിലേക്ക് പോയത്. തൊണ്ടയില്‍ മത്സ്യം കുടുങ്ങിയതോടെ കുട്ടിക്ക് ശ്വാസതടസം നേരിട്ടു. വീട്ടുകാര്‍ കുട്ടിയെ ഉടന്‍ ഡോണ്‍ബോസ്‌ക്കോ ആശുപത്രിയിലെത്തിച്ചു.

മത്സ്യത്തിന്റെ വാലിന്റെ ചെറിയൊരു ഭാഗം മാത്രമേ അപ്പോള്‍ പുറത്തുകാണുമായിരുന്നുളളു. ഡോ ശ്രീദേവി ദീപക്കിന്റെ നേതൃത്വത്തിലാണ് പുറത്തെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്