കേരളം

ട്രാഫിക്ക് കുരുക്ക് അഴിക്കാന്‍ പഠിച്ചപണി നോക്കി പൊലീസ്; ബ്ലോക്കില്‍ കേമനായി വന്ന പ്രൈവറ്റ് ബസിന് കിട്ടിയത് എട്ടിന്റെ പണി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

സമൂഹമാധ്യമങ്ങളില്‍ കൈയടി നേടി വീണ്ടും കേരളാ പൊലീസ്. നിരവധി വാഹനങ്ങള്‍ ബ്ലോക്കില്‍ കുടങ്ങി കിടക്കുമ്പോള്‍ അവയെയെല്ലാം മറികടന്നുപോയി ബ്ലോക്ക് കൂട്ടിയ സ്വകാര്യ ബസിനെ റിവേഴ്‌സ് എടുപ്പിച്ചാണ് ഇത്തവണ പൊലീസ് വീണ്ടും താരമായത്. 

പാലക്കാട് കുതിരാനിലെ ദേശീയപാത 47ലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ദീര്‍ഘനേരമായി തുടരുന്ന ഗതാഗത കുരുക്കഴിക്കാന്‍ ട്രാഫിക് പോലീസ് ശ്രമിക്കുന്നതിനിടയിലാണ് അമിതവേഗത്തിലെത്തിയ ബസ് വലതുവശത്തു കൂടി മുന്നിലേക്ക് പോയത്. 

എന്നാല്‍, ഇത് ബ്ലോക്ക് ക്ലിയര്‍ ചെയ്തുവന്ന ട്രാഫിക് പൊലീസി
നെ ചൊടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബസുകാരനോട് പിന്നിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു വാഹനത്തിലെ യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോയിലാണ് വില്ലനായ ബസും നായകനായ പോലീസ് വാഹനത്തെയും കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ