കേരളം

നിപ: വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി; രോഗം പടരാനുള്ള സാഹചര്യമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കൊച്ചിയില്‍ നിപ ബാധിതനായി ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വിദ്യാര്‍ത്ഥിയുടെ പനി കുറഞ്ഞെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

നിലവില്‍ മറ്റാര്‍ക്കും രോഗ ബാധ ഉണ്ടാകാനുള്ള സാഹചര്യമില്ല. അസുഖ ലക്ഷണമുള്ളവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു. 

സംസ്ഥാനത്ത് ആകെ 86 പേരാണ് നിരീക്ഷണത്തിലുള്ളത്. വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന നാലുപേര്‍ക്ക് പനിയും ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടിട്ടുണ്ട്. രോഗിയുടെ അടുത്ത സുഹൃത്തിനും ബന്ധുവിനും രോഗിയെ ആദ്യം പരിചരിച്ച രണ്ടും നഴ്‌സുമാര്‍ക്കുമാണ് പനി. ഇതില്‍ സുഹൃത്തിനെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട് . ഇവര്‍ക്ക് മരുന്ന് നല്‍കുന്നുണ്ട്. ആരുടെയും നില ഗുരുതരമല്ല. ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു