കേരളം

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ന​ഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; നാലുപേർ അറസ്റ്റിൽ, 'ഓപ്പറേഷൻ പി ഹണ്ട്'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്​നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നാലുപേർ അറസ്​റ്റിൽ. 32 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍  ഇവരില്‍നിന്ന്​ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടര്‍, കുട്ടികളുടെ വിഡിയോ, ചിത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്തവയില്‍ ഏറെയും മലയാളി കുട്ടികളുടേതായിരുന്നുവെന്ന്​ എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.

ഓപ്പറേഷന്‍ പി ഹണ്ടിന്റെ രണ്ടാം ഘട്ടമായി നടത്തിയ പരിശോധനയിലാണ് നാലുപേരും പിടിയിലായത്.  ഏപ്രിലിൽ നടത്തിയ ഒന്നാംഘട്ട പരിശോധനയിൽ 21 പേർ അറസ്​റ്റിലായിരുന്നു. അഞ്ചുവര്‍ഷത്തെ തടവ് 10 ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 

 സോഷ്യല്‍ മീഡിയകളായ ഫേയ്‌സ്ബുക്ക്, വാട്​സ്​ ആപ്​, ടെലഗ്രാം എന്നിവ വഴിയാണ് കുട്ടികളുടെ നഗ്​നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരുടേയും, കാണുന്നവരുടേയും വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരുന്നു അറസ്​റ്റ്​. വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരിൽ ഏറെയും വിദേശ രാജ്യങ്ങളില്‍ നിന്നുവള്ളവരാണ്. ഇവരെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടുമെന്നും മനോജ് എബ്രഹാം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി