കേരളം

ബാലുവിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു ; രവീന്ദ്രന്റെ വാദം കളവ്, സത്യം പൊലീസ് കണ്ടെത്തണമെന്ന് അച്ഛന്‍ കെസി ഉണ്ണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബാലഭാസ്‌കറിന് പാലക്കാട്ടെ ഡോക്ടര്‍ രവീന്ദ്രനാഥുമായി
സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് അച്ഛന്‍ കെ സി ഉണ്ണി. ഇക്കാര്യം മകന്‍ തന്നോട് പറഞ്ഞിരുന്നു. സ്ഥലം വാങ്ങിയ കാര്യവും പറഞ്ഞു. മറ്റ് കാര്യങ്ങള്‍ പറഞ്ഞിട്ടില്ല, ഇഷ്ടമായില്ലെങ്കിലോ എന്നോര്‍ത്ത് ചോദിക്കാനും പോയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

കുടുംബവുമായി ബാലുവിന് ബന്ധമില്ലായിരുന്നുവെന്ന ഡോക്ടര്‍ രവീന്ദ്രന്റെ വാദം കളവാണ്. വിവാഹ ശേഷം ലക്ഷ്മിക്ക് സഹകരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുള്ളത് പോലെ തോന്നിയിരുന്നുവെങ്കിലും ബാലു സ്ഥിരമായി വീട്ടില്‍ വരികയും സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. പൂന്തോട്ടംകാരുമായി ബാലുവിനും ഭാര്യ ലക്ഷ്മിക്കും വളരെ അടുത്ത ബന്ധമാണ് ഉള്ളത്. മാസങ്ങളോളം അവര്‍ അവിടെ പോയി താമസിച്ചിട്ടുണ്ട്. മകളുടെ പിറന്നാള്‍ ആഘോഷവും അവിടെ വച്ചാണ് നടത്തിയതെന്ന് പിന്നീട് അറിഞ്ഞിരുന്നുവെന്നും കെ സി ഉണ്ണി വെളിപ്പെടുത്തി. 

അതേസമയം ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു നേരത്തെ ഡോക്ടര്‍ രവീന്ദ്രനാഥ് പറഞ്ഞിരുന്നത്. ബാലഭാസ്‌കറിന്റെ കയ്യില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കിയിരുന്നുവെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഈ വാദങ്ങളാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ നിഷേധിച്ചിരിക്കുന്നത്. മകന്റെ മരണത്തില്‍ ദുരൂഹതകള്‍ ഇല്ലെന്ന് പൊലീസ് പറഞ്ഞാല്‍ വിശ്വസിക്കാമെന്നും  സത്യം അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും