കേരളം

'അച്ഛനെപ്പോലെ കള്ളത്തരങ്ങള്‍ മാത്രം വശമാക്കാന്‍ ഇടവരരുത്'; 'ചങ്കിലാണ് പിജെ'; ഇതുപോലെയാകരുത് മറുപടിയുമായി വിടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മകന് പിന്നാലെ മകളെയും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തിരിക്കുകയാണ് എംഎല്‍എ വിടി ബല്‍റാം. സ്വന്തം മണ്ഡലത്തിലെ അരിക്കാട് ഗവ. എല്‍പി സ്‌കൂളിലാണ് ബല്‍റാം മകള്‍ അവന്തികയെ ചേര്‍ത്തത്. മകളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത വിവരം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പങ്കുവെക്കുകയും ചെയ്തിരുന്നു.

'പൊതു വിദ്യാലയത്തിലേക്ക് ഒരാള്‍ കൂടി എന്ന് പറഞ്ഞായിരുന്നു ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിനിടെ ബല്‍റാമിനെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റിന് ബല്‍റാം നല്‍കിയ മറുപടിയാണ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. നല്ല രീതിയിലൊക്കെ വളര്‍ത്തിപഠിപ്പിക്ക്,പാവം പിള്ളേരെയെങ്കിലും,,അച്ഛനേപ്പോലെ കള്ളത്തരങ്ങള്‍ മാത്രം വശമാക്കാന്‍ ഇടവരാതെ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ അയാള്‍ നേരത്തെ പങ്കുവെച്ച പിജെ ചങ്കിലാണ് എന്ന ചിത്രം സഹിതമാണ് വിടിയുടെ മറുപടി. ഇതുപോലെയാകരുതെന്നാണ് ആഗ്രഹമെന്നായിരുന്നു ബല്‍റാമിന്റെ മറുപടി.

അരിക്കാട് ഗവ.എല്‍പി സ്‌ക്കൂളില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന അവന്തിക അതേ സ്‌ക്കൂളില്‍ മൂന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന അദ്വൈത് മാനവിനോടൊപ്പം??' എന്നകുറിപ്പോടെയാണ് മകളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത വിവരം ബല്‍റാം അറിയിച്ചത്. ഇതേ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബല്‍റാമിന്റെ മകന്‍ അദ്വൈത് മാനവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ