കേരളം

ഇതു പോലൊരു ഭൂലോക പരാജയം വേറെയുണ്ടാവുമോ?; പേര് പിണറായി പരാജയന്‍ എന്നാക്കണമെന്ന് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പ്രളയകാലത്ത് വിദേശ സഹായം സ്വീകരിക്കുന്നതിന് തടസമായത് കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു. യുഎഇ സര്‍ക്കാര്‍ 700 കോടി രൂപയും ഖത്തര്‍ സര്‍ക്കാര്‍ 35 കോടി രൂപയും കേരളത്തിന് ധനസഹായം വാഗ്ദാനംചെയ്തു. ഐക്യരാഷ്ട്രസഭയും സഹായ സന്നദ്ധത പ്രകടിപ്പിച്ചു. ഇപ്രകാരം ലോകമാകെ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായഹസ്തം നീട്ടുകയാണെന്നായിരുന്നു സര്‍്ക്കാര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ഒന്നു കിട്ടിയില്ലെന്നാണ് പിണറായി പറയുന്നതെന്ന് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇതു പോലൊരു ഭൂലോക പരാജയം വേറെയുണ്ടാവുമോ. പിണറായി വിജയന്റെ പേര് പിണറായി പരാജയന്‍ എന്ന് മാറ്റി ഇടുന്നതാണ് നല്ലത്. സൈബര്‍ സഖാക്കളും സുഡാപ്പി സുഹൃത്തുക്കളുമൊക്കെ ജീവനോടെ തന്നെ ഉണ്ടല്ലോയെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രവാസികള്‍ എഴുന്നൂറു കോടി എടുത്തു വെച്ചിട്ടുണ്ടെന്നും ബി. ജെ. പി ക്കാര്‍ തടഞ്ഞതുകൊണ്ട് നേരിട്ടുപോയി സമാഹരിക്കുകയാണെന്നുമൊക്കെയായിരുന്നല്ലോ പറഞ്ഞത്. ഇപ്പം ഒന്നും കിട്ടിയില്ലെന്നോ? ഇതു പോലൊരു ഭൂലോക പരാജയം വേറെയുണ്ടാവുമോ? പിണറായി വിജയന്റെ പേര് പിണറായി പരാജയന്‍ എന്ന് മാറ്റി ഇടുന്നതാണ് നല്ലത്. സൈബര്‍ സഖാക്കളും സുഡാപ്പി സുഹൃത്തുക്കളുമൊക്കെ ജീവനോടെ തന്നെ ഉണ്ടല്ലോ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്