കേരളം

സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായ സെറീന ഷാജിക്ക് പാക് ബന്ധം ; റോയും എന്‍ഐഎയും അന്വേഷണം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായ ബ്യൂട്ടിപാര്‍ലര്‍ ഉടമ സെറീന ഷാജിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പാക് പൗരനായ നദീമുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സെറീന സമ്മതിച്ചു. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സെറീനയ്ക്ക്, ബ്യൂട്ടി പാര്‍ലറിലേക്ക് കോസ്‌മെറ്റിക്‌സ് സാധനങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നത് നദീമാണ്. ദുബായില്‍ സ്വര്‍ണ്ണക്കടത്ത് നിയന്ത്രിച്ചിരുന്ന ജിത്തുവാണ് നദീമിനെ പരിചയപ്പെടുത്തി തന്നതെന്നും സെറീന ഡിആര്‍ഐയോട് വെളിപ്പെടുത്തിയിട്ടുണ്ട്. 

സെറീനയുടെ പാക് ബന്ധം വ്യക്തമായ സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുകേസ് ദേശീയ അന്വേഷണ ഏജന്‍സിയും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയും അന്വേഷിക്കുന്നു. അതിനിടെ ദേശീയ സുരക്ഷ കൂടി ഉള്‍പ്പെട്ട കേസായതിനാല്‍ സെറീന ഉള്‍പ്പെടെയുള്ള തികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഡിആര്‍ഐ ആവശ്യപ്പെട്ടു. 

പലപ്പോഴായി 50 കിലോ സ്വര്‍ണം കടത്തിയെന്ന് ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സെറീന നേരത്തെ ഡിആര്‍ഐക്ക് മൊഴി നല്‍കിയിരുന്നു. ഒരു തവണ സ്വര്‍ണം കടത്തുന്നതിന് 2,000 ദിര്‍ഹം പ്രതിഫലം ലഭിച്ചു. വിമാനടിക്കറ്റും എടുത്തുനല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്തിന് എസ്‌കോര്‍ട്ടായാണ് പോയതെന്നും സെറീന മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നത് വിഷ്ണു എന്നയാളാണ്. തിരുവനന്തപുരം സ്വദേശി ജിത്തുവാണ് ദുബായില്‍ വെച്ച് തനിക്ക് സ്വര്‍ണ്ണം കൈമാറിയതെന്നും സെറീന വെളിപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്