കേരളം

ടിപി ചന്ദ്രശേഖരന്‍ വധം; യുഡിഎഫ് ഭരണകാലത്ത് വീഴ്ച പറ്റി; കൊലയ്ക്ക് പിന്നില്‍ പി ജയരാജന്‍; പിണറായിയും കുടുങ്ങുമായിരുന്നെന്ന് കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഎം നേതാവ് പി ജയരാജനാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍. ശരിയായ രീതിയില്‍ അന്വേഷണം  മുന്നോട്ട് പോയിരുന്നുവെങ്കില്‍ കുടുങ്ങുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ട്വന്റി ഫോര്‍ ചാനല്‍  അഭിമുഖത്തിലാണ് സുധാകരന്റെ പ്രതികരണം. 

കേസിന്റെ തെളിവൊക്കെ പാതിവഴിക്ക് നഷ്ടമായി. തുടങ്ങിയപോലെ അന്വേഷണം മുന്നോട്ട് പോയിരുന്നുവെങ്കില്‍ പല പ്രമുഖ നേതാക്കളും കുടുങ്ങുമായിരുന്നു. യുഡിഎഫ് ഭരണകാലത്തെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിരുന്നു. അത് താന്‍ നേരത്തേ തന്നെ തുറന്നു പറഞ്ഞിരുന്നു. അന്വേഷണത്തില്‍ പല ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുമായി താന്‍ സംസാരിച്ചിട്ടുണ്ട്. അതില്‍ ഒരു ഡിവൈഎസ്പിക്ക് കേസന്വേഷണം ഇവിടെവെച്ച് നിര്‍ത്തണമെന്ന് ശാസന ലഭിച്ചിരുന്നു. ശാസിച്ചത് ആരാണെന്ന് അറിയില്ല. അന്ന് അദ്ദേഹം തന്റെ കൈയിലെ പേന വലിച്ചെറിഞ്ഞ് ഇനി കേരള സര്‍ക്കാരിന്റെ ഭാഗമായി ജോലി ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. അദ്ദേഹം നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡെപ്യൂട്ടേഷനില്‍ ജോലി നോക്കുകയാണെന്നും കെ സുധാകരന്‍ ചന്ദ്രശേഖരന്‍ വധത്തെ കുറിച്ച് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി