കേരളം

നന്ദി പറയാന്‍ രാഹുല്‍ ഇന്ന് കേരളത്തിലെത്തും; മൂന്നു ദിവസം വയനാട് മണ്ഡലത്തില്‍, റോഡ് ഷോ 

സമകാലിക മലയാളം ഡെസ്ക്

കല്‍പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍നിന്നു മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരോടു നന്ദി പറയാന്‍ ഇന്ന് കേരളത്തില്‍ എത്തും. 3 ദിവസം രാഹുല്‍ മണ്ഡലത്തില്‍ വോട്ടര്‍മാരെ കാണും. നേരത്തേ 7, 8 തീയതികളിലാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാത്രി വൈകിയുള്ള പര്യടനത്തിനു സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) അനുമതി നല്‍കാത്തതിനാല്‍ പരിപാടികള്‍ ഒരു ദിവസംകൂടി നീട്ടുകയായിരുന്നു.

ഉച്ചയ്ക്ക് 1.10ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലിറങ്ങുന്ന രാഹുല്‍, തുടര്‍ന്ന് റോഡ് മാര്‍ഗം കാളികാവിലേക്കു പോകും. 3ന് കാളികാവ്, 4ന് നിലമ്പൂര്‍, 5ന് എടവണ്ണ, 6ന് അരീക്കോട് എന്നിവിടങ്ങളിലെ റോഡ്‌ഷോയ്ക്കുശേഷം റോഡ് മാര്‍ഗം കല്‍പറ്റയിലേക്കു തിരിക്കും. കല്‍പറ്റ റെസ്റ്റ് ഹൗസിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കാളികാവില്‍ പഞ്ചായത്ത് ഓഫിസ് മുതല്‍ ടൗണ്‍ വരെയും എടവണ്ണയില്‍ സീതിഹാജി പാലം മുതല്‍ ജമാലങ്ങാടി വരെയും നിലമ്പൂരില്‍ ചന്തക്കുന്ന് മുതല്‍ ഗവ. മോഡല്‍ യുപി സ്‌കൂള്‍ വരെയും അരീക്കോട് പുത്തലം മുതല്‍ പത്തനാപുരം പാലംവരെയുമാണ് രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ. ഉച്ചയ്ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ രാഹുലിനെ സ്വീകരിക്കും. സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ കോഴിക്കോട് വിമാനത്താവളത്തില്‍ എസ്പിജി പ്രത്യേക യോഗം വിളിച്ചിരുന്നു.

നാളെ രാവിലെ 10ന് വയനാട് കലക്ടറേറ്റിലെ എംപി ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശനം. 11ന് കല്‍പറ്റ ടൗണ്‍, 11.30ന് കമ്പളക്കാട്, 12.30ന് പനമരം, 2ന് മാനന്തവാടി, 3ന് പുല്‍പള്ളി, 4ന് ബത്തേരി എന്നിവിടങ്ങളില്‍ പര്യടനം. 9ന് രാവിലെ 10ന് ഈങ്ങാപ്പുഴയിലും 11.30ന് മുക്കത്തും വോട്ടര്‍മാരെ കാണുന്ന രാഹുല്‍ ഗാന്ധി ഉച്ചയോടെ തിരിച്ചുപോകും. പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്താവും രാഹുല്‍ ഗാന്ധിയുടെ പര്യടനം. പൊതുയോഗമോ പ്രസംഗ പരിപാടിയോ നിലവില്‍ തീരുമാനിച്ചിട്ടില്ല.രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്