കേരളം

പ്രധാനമന്ത്രിക്ക് തുലാഭാരത്തിന് 112 കിലോ താമരപ്പൂക്കള്‍: പൂക്കള്‍ എത്തിക്കുന്നത് നാഗര്‍കോവിലില്‍ നിന്ന്

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുലാഭാരത്തിനായി 112 കിലോ താമരപ്പൂക്കള്‍ ഏല്പിച്ചതായി ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസ് അറിയിച്ചു. നാളെയാണ് പ്രധാനമന്ത്രി ഗുരുവായൂരില്‍ എത്തുന്നത്.

നാഗര്‍കോവിലില്‍ നിന്നാകും താമരപ്പൂക്കള്‍ എത്തിക്കുക. ഇതില്‍ നിന്ന് ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്രമോദി 2008 ജനുവരി 14ന് ദര്‍ശനത്തിനു വന്നപ്പോഴും താമരപ്പൂകൊണ്ട് തുലാഭാരം നടത്തിയിരുന്നു. അന്ന് കദളിപ്പഴംകൊണ്ടും തുലാഭാരമുണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ ദര്‍ശനത്തിന്റെ ഭാഗമായി രാവിലെ ഒന്‍പത് മുതല്‍ ഭക്തരെ ക്ഷേത്രത്തിലേക്ക് കടത്തി വിടില്ല. രാവിലെ പത്ത് മുതല്‍ 11.10 വരെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലുണ്ടാവുക. ഈ സമയമത്രയും ആരെയും ക്ഷേത്രത്തിന് അടുത്തേക്ക് പോലും പ്രവേശിപ്പിക്കില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയം കഴിയുന്നത് വരെ ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് മുഴുവന്‍ കടുത്ത വാഹനനിയന്ത്രണം ഉണ്ടായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ