കേരളം

ദുബായ് ബസ്സപകടം: മരിച്ച മലയാളികളുടെ എണ്ണം എട്ടായി, മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ദുബായില്‍ ബസ്സപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും. തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം, തലശ്ശേരി സ്വദേശികളാണ് മരിച്ചത്. ഒമാനില്‍ പെരുന്നാൾ അവധി ആഘോഷിച്ച് മടങ്ങുന്നവഴിക്കാണ് അപകടമുണ്ടായത്. 

31 പേർ സഞ്ചരിച്ചിരുന്ന ബസ്സിലെ 17യാത്രക്കാരാണ് മരിച്ചത്. ഇതിൽ 12 പേർ ഇന്ത്യക്കാരാണ്. തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തലശ്ശേരി സ്വദേശികളായ ഉമ്മര്‍ ചോനോക്കടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍, തൃശ്ശൂര്‍ സ്വദേശികളായ അറക്കാവീട്ടില്‍ മുഹമ്മദുണ്ണി ജമാലുദ്ദീന്‍, കിരണ്‍ ജോണി, വാസുദേവന്‍, കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കുമാര്‍, രാജന്‍ പുതുയപുരയില്‍ ഗോപാലന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. 

ഒമാനിൽ നിന്ന് ദുബായിലേക്ക് വന്ന ബസ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടത്തിൽപ്പെട്ടത്. വ്യാഴായ്ച വൈകുന്നേരം 5.40നാണ് അപകടമുണ്ടായത്. ഇന്ത്യക്കാര്‍ക്ക് പുറമേ ഒമാൻ, അയര്‍ലെൻ്റ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്