കേരളം

'വായു' ചുഴലിക്കാറ്റായി; 24 മണിക്കൂറില്‍ തീവ്രചുഴലിക്കാറ്റാകും; കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വായു ചുഴലിക്കാറ്റായി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറില്‍ തീവ്രചുഴലിക്കാറ്റായി മാറും. ഗുജറാത്ത് തീരത്തേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. വായു രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കൂടാതെ വടക്കന്‍ കേരളത്തില്‍ കനത്ത മഴയും ഉണ്ടാകും.

തീവ്രചുഴലിക്കാറ്റായി മാറുന്ന വായു മറ്റന്നാള്‍ രാവിലെ ഗുജറാത്ത് തീരം തൊടും. മണിക്കൂറില്‍ 135 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് അടിക്കുക. ഗുജറാത്തിലെ പോര്‍ബന്തര്‍, മഹുവ, വെരാവല്‍ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. കൂടാതെ കര്‍ണാടക, ഗോവ തീരങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വായു കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് വൈകിട്ടോടെ വായു മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഇതിനെ തുടര്‍ന്ന് കേരളത്തില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാല്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. 

സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി