കേരളം

ഹൈബിയുടെ പകരക്കാരനാവാന്‍ കെ.വി തോമസ്; മുതിര്‍ന്ന നേതാക്കളെ കണ്ട് താല്‍പ്പര്യം അറിയിച്ചതായി സൂചന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ഹൈബി ഈഡന്‍ എംപിയായതോടെ ഒഴിഞ്ഞ എറണാകുളത്തെ നിയമസഭാ സീറ്റില്‍ കണ്ണുവെച്ച് മുന്‍ എംപി കെ.വി തോമസ്. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കം ശക്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹൈബി ഈഡന്റെ പകരക്കാരനായി നിയമസഭയിലേക്ക് ജയിച്ചു കയറി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് മുതിര്‍ന്ന നേതാവിന്റെ നീക്കം. 

എറണാകുളത്തിന്റെ എംപിയായിരുന്ന കെ. വി തോമസിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തഴഞ്ഞാണ് സിറ്റിങ് എംഎല്‍എ ആയ ഹൈബി ഈഡന് അവസരം നല്‍കിയത്. ഇതില്‍ കെ.വി തോമസിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. എംപി സ്ഥാനത്തിന് പകരം പാര്‍ട്ടിയില്‍ പദവി വാഗ്ദാനം ചെയ്താണ് അദ്ദേഹത്തെ മയപ്പെടുത്തിയത്. 

ഡല്‍ഹിയില്‍ എത്തിയ കെ.വി തോമസ് നേതാക്കളെ കണ്ട് താല്‍പ്പര്യം അറിയിച്ചെന്നാണ് സൂചന. ഹൈക്കമാന്റിന്റെ പിന്തുണയും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. പാര്‍ട്ടിയ്ക്കായി അധ്വാനിക്കാന്‍ ഇപ്പോഴും കഴിയുന്ന ആളാണ് താനെന്നാണ് കെ.വി തോമസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400