കേരളം

'മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറെ'; സുധീരന്‍ അവസരവാദി, വീണ്ടും മോദി സ്തുതിയുമായി അബ്ദുള്ളക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

വീണ്ടും മോദിയെ സ്തുതിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനത്തിലാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ പുകഴ്ത്തിയത്. അതിനൊപ്പം വിഎം സുധീരനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്താനും മടിച്ചില്ല. വിഎംഎസിന്റെ വികസന വിരുദ്ധ പതിവ് വാദഗതി തനി അവസരവാദമാണെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. കമ്യൂണിസ്റ്റുകാര്‍ പോലും ഉപേക്ഷിച്ച കാലഹരണപ്പെട്ട ആദര്‍ശമാണ് സുധാരന്റേതെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ആദാനിക്ക് നല്‍കുന്നതോടെ തിരുവനന്തപുരം വിമാനത്താവളം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ മോദിയെ സ്തുതിച്ച് രംഗത്തെത്തിയ അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും മോദി സ്തുതിയുമായി അദ്ദേഹം എത്തുന്നത്. 

അബ്ദുള്ളക്കുട്ടിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് വിഎം

തിരുവനന്തപുരം എയര്‍പ്പോര്‍ട്ട് സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് രണ്ട് ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ കണ്ടു ഒന്ന് ശശി തരൂരിന്റെയും മറ്റൊന്ന് മഹാനായ വി എം സുധീരന്റേയും....

എയര്‍പോര്‍ട്ട് കരാകാര്‍ അധാനി ആയാലും, അംബാനിയല്ല സാക്ഷാല്‍ കാറല്‍ മാര്‍ക് സായാലും എയര്‍ പോര്‍ട്ട് ആധുനികവല്‍ക്കരിക്കണം
ഇതാണ് തരൂരിന്റെ പ്രതികരണം...

തരൂര്‍ ജിക്ക് എന്റെ കട്ട സപ്പോര്‍ട്ട് പ്രഖ്യാപിച്ചുകൊണ്ട്

വി എം എസിന്റെ വികസന വിരുദ്ധ പതിവ് വാദഗതിയെ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തനി അവസരവാദം എന്നല്ലാതെ എന്ത് പറയാനാണ്

pm മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറെ....

1996 ല്‍ ദില്ലി , പിന്നീട് മുംബൈയ് തുടര്‍ന്ന് ഹൈദറാബാദും, ബംഗ്ലൂരുവും സ്വകാര്യ ഓപ്പറൈറ്റര്‍മാരെ ഏല്‍പിച്ചത് കോണ്‍ഗ്രസ്സ് സര്‍ക്കാരുകളാണ്

അത് വളരെ ശരിയായ കലോചിതമായ ഒരു നടപടിയായിരുന്നു എന്ന് വികസനമാഗ്രഹിക്കുന്നവര്‍ക്കെല്ലാം അറിയാം. സുധീരന്‍ സാറ് അന്ന് എവിടെയായിരുന്നു?

ഇതൊന്നും ഓര്‍ക്കാതെ കോര്‍പ്‌റേറ്റ് വിരോധം പറഞ്ഞ് കമ്മ്യൂണിസ്റ്റ്കാര്‍ പോലും ഉപേക്ഷിച്ച കാലഹരണപെട്ടതാണ് അങ്ങളുടെ ആദര്‍ശം എന്ന് പറയേണ്ടി വന്നതില്‍ ക്ഷമിക്കുക

ഒരിക്കല്‍ മന്‍മോഹന്‍ സിംങ്ങ് പാര്‍ലിമെന്റില്‍ പറഞ്ഞു നമ്മുടെ പൊതു മേഖലയായ എയര്‍ പോര്‍ട്ട് അതോറിറ്റിയെ  ആധുനികവല്‍ക്കരണം ഏല്പിച്ചിട്ട് ഒന്നും നടക്കുന്നില്ല. എന്ന് മാത്രമല്ല ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് കണ്ടുവരുന്നത്.....
അതിന് പ്രതിവിധിയായി ആ മഹാനായ എക്‌ണോമിസ്റ്റ് കണ്ടു പിടിച്ച പ്രതിവിധിയാണ് ppp അഥവാ പബ്ലിക്ക്, െ്രെപവറ്റ്, പീപ്പിള്‍ പാര്‍ട്ണര്‍ ഷിപ്പ്

ഇതൊന്നും മനസ്സിലാക്കാതെ KPCC യുടെ പ്രസിഡന്റ് സ്ഥാനത്തിരുന്ന അങ്ങ് നിലവാരമില്ലാത്ത എആ പോസ്റ്റ് ഇടരുത് ഈ സ്വകാര്യ വല്‍ക്കരണം തിരുവന്തപുരം എയര്‍പ്പോര്‍ട്ടിനെ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തും വന്‍ നിക്ഷേപം വരും

CISF ന്റെ കൈയിലാണ് എയര്‍പോര്‍ട്ടിന്റെ സെക്യൂരിറ്റി മുഴുവന്‍ നിലനില്‍ക്കുക. കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടമുള്ള മേനേജ് മെന്റും ഓപ്പറേഷനും മാത്രമാണ് അധാനിക്ക് നല്‍കുന്നത് അതും കുറച്ച് കൊല്ലത്തേക്ക് മാത്രം

ആറ് എയര്‍പോര്‍ട്ടുകള്‍ക്കൊപ്പം അനന്തപുരി ആധുനികവല്‍ക്കരിക്കാന്‍ മുന്‍കൈയെടുത്ത പ്രധാനമന്ത്രിക്ക് അഭിവാദ്യം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു