കേരളം

ജാതിയുടെ പേരില്‍ പീഡനം: കണ്ണൂരില്‍ പൊലീസുകാരന്‍ രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മേലുദ്യോഗസ്ഥന്റെ മാനസികപീഡനത്തെ തുടര്‍ന്ന് സിഐ നാടുവിട്ടതിന് പിന്നാലെ കേരള പൊലീസിനെ പിടിച്ചുകുലുക്കി മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മേലുദ്യോഗസ്ഥരുടെ മാനസികപീഡനത്തില്‍ മനംനൊന്ത് കണ്ണൂരില്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജിക്കത്ത് നല്‍കി. പീഡനവും ഭീഷണിയും സഹിച്ച് ഇനി തുടരാനാകില്ലെന്ന് രാജിക്ക് പിന്നാലെ സിവില്‍ പൊലീസ് ഓഫീസര്‍ വെളിപ്പെടുത്തി.

ആദിവാസി കുറിച്യ വിഭാഗത്തില്‍പ്പെട്ട കെ രതീഷാണ് മേലുദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് രാജിവെച്ചത്. ദുഷ്‌കരമായ രീതിയില്‍ മേലുദ്യോഗസ്ഥര്‍ ജോലി ചെയ്യിപ്പിക്കുന്നു.അടിമയെ പോലെ ഇനി ജോലി ചെയ്യാന്‍ കഴിയില്ലെന്നും ഇദ്ദേഹം വെളിപ്പെടുത്തി. എസ്‌ഐ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് ആരോപണം ഉന്നയിച്ചത്.

തനിക്ക് ജോലി ചെയ്യുന്നതില്‍ യാതൊരു മടിയുമില്ല. എന്നാല്‍ തന്നെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചെന്നും അവധി ചോദിച്ചാല്‍ പോലും തരാത്ത സ്ഥിതിയായിരുന്നുവെന്നും രതീഷ് ആരോപിച്ചു. ജാതിയുടെ പേരില്‍ കടുത്ത പീഡനമാണ് നേരിട്ടത്. ആത്മാഭിമാനം തകര്‍ക്കുന്ന തരത്തിലാണ് തന്നെ അപമാനിച്ചത്. പരാതി നല്‍കാന്‍ പോയപ്പോഴും ഭീഷണി തുടര്‍ന്നെന്നും രതീഷ് ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍