കേരളം

സര്‍ക്കാരിന്റെ ചില നിലപാടുകള്‍ ഇടത് ആശയങ്ങള്‍ക്ക് എതിര്, വിവാദ തീരുമാനങ്ങള്‍ തിരുത്തണം; മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവാദതീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍.അടുത്തകാലത്തുണ്ടായ ചില വിവാദതീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രിക്ക് കത്തയച്ചു. പൊലീസിന് മജിസ്റ്റീരിയല്‍ പദവി നല്‍കുന്നത് ഉള്‍പ്പെടെയുളള വിവാദ തീരുമാനങ്ങള്‍ തിരുത്തണമെന്നാണ് കത്തിലൂടെ വിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.

പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് വിവാദമായിരിക്കുകയാണ്. കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ വിവാദ തീരുമാനം പുനഃപരിശോധിക്കണമെന്ന് വിഎസ് കത്തിലൂടെ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ ചില നിലപാടുകള്‍ ഇടത് ആശയങ്ങള്‍ക്ക് എതിരാണ്. സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ ആവശ്യമാണ്. കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും വിഎസ് ആവശ്യപ്പെട്ടു. കുന്നത്തുനാട് നിലം നികത്തലില്‍ ജാഗ്രത വേണമെന്നും വിഎസ് കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല