കേരളം

പി എം മനോജ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഉത്തരവ് അടുത്തദിവസം പുറത്തിറങ്ങും. 

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി വേലായുധന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഈ സ്ഥാനത്തേക്ക് പി എം മനോജിനെ മുഖ്യമന്ത്രിതന്നെയാണ് നിര്‍ദേശിച്ചതെന്നാണ് സൂചന. 

ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് പി എം മനോജിനെ ദേശാഭിമാനിയില്‍ നിന്നും മാറ്റിയതെന്ന് പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍  ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി