കേരളം

'അറബിയുടെ ബാധ്യതകള്‍ ഏറ്റെടുത്ത വ്യവസായപ്രമുഖന് കുഴിക്കൂറ് ചമയം അടക്കം ഇതും ഏറ്റെടുക്കാം...'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വിവാഹവാഗ്ദാനം നല്‍കി ബിനോയി കോടിയേരി ലൈംഗികമായി പീഡിപ്പിച്ചു എന്ന ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. 

അറബിയുടെ ബാധ്യതകള്‍ ഏറ്റെടുത്ത വ്യവസായപ്രമുഖന് കുഴിക്കൂറ് ചമയം അടക്കം ഇതും ഏറ്റെടുക്കാം...എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. 

ദുബായില്‍ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിനിയാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും അന്ധേരിയിലെ ഒഷിവാര പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ച നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ പരാതി പണം തട്ടാനുള്ള ബ്ലാക്ക് മെയിലിങ്ങാണെന്നാണ് ബിനോയി കോടിയേരി ആരോപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്