കേരളം

വിമുക്തി മണ്‍സൂണ്‍ മാരത്തോണ്‍: കെജെ സന്ധ്യയ്ക്ക് ഒന്നാം സ്ഥാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ ലഹരിവര്‍ജ്ജന പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വിമുകതി മണ്‍സൂണ്‍ മാരത്തോണില്‍ കേരള പൊലീസിലെ  കെജെ സന്ധ്യയ്ക്ക് ഒന്നാം സ്ഥാനം. കെനിയന്‍, എത്യോപ്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത മത്സരത്തില്‍ 1 മണിക്കൂര്‍ 28 മിനിട്ടിനുള്ളിലാണ് നേട്ടം സ്വന്തമാക്കിയത്. 
കെനിയന്‍ താരം ഐസക് കിപ്കിമോയാണ് പുരുഷവിഭാഗത്തില്‍ ഒന്നാമതെത്തിയത്. 20000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന സമ്മാനം മന്ത്രി ടിപിരാമകൃഷ്ണന്‍ സമ്മാനിച്ചു. മന്ത്രിമാരായ കെ രാജു, ജെ മേഴ്‌സിക്കുട്ടിയമ്മ, സോമപ്രസാദ് എംപി, എം നൗഷാദ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരള പൊലീസിന്റെ താരമായ സന്ധ്യ 1999 മുതല്‍ ദീര്‍ഘദൂര മത്സരംഗത്ത് സജീവമാണ്. 2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ജപ്പാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി