കേരളം

ടിപ്പർ ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു; അപകടം കണ്ട സഹോ​ദരനും കുഴഞ്ഞു വീണ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എടരിക്കോട് ക്ലാരി മൂച്ചിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ഒരാള്‍ മരിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരനും കുഴഞ്ഞു വീണ് മരിച്ചു. പരുത്തിക്കുന്നില്‍ മജീദ്, സഹോ​ദ​രൻ മുസ്തഫ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. 

കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടയിലാണ് 45കാരനായ മജീദിനെ കരിങ്കല്‍ കയറ്റി വന്ന ടിപ്പര്‍ ലോറി ഇടിച്ചത്. ടിപ്പറിനടിയില്‍ മജീദ് കുടുങ്ങിപ്പോയി. തുടര്‍ന്ന്, സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ടിപ്പര്‍ നിന്നത്. 

സമീപത്ത് കട നടത്തുന്ന സഹോദരന്‍ മുസ്തഫ, വിവരമറിഞ്ഞ് സ്ഥലത്തെത്തി. അപകടം കണ്ടതോടെ 48കാരനായ മുസ്തഫ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. 

വളരെ വീതി കുറഞ്ഞ ഈ റോഡിലൂടെ കാല്‍നട യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ടെന്നും ഈ സ്ഥലത്ത് നേരത്തെയും പല അപകടങ്ങളും നടന്നിട്ടുണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ