കേരളം

ടിപി കേസ് പ്രതി ഷാഫിയുടെ കൈവശം രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ; വിയ്യൂര്‍ ജയിലിലും റെയ്ഡ് ; കണ്ടെടുത്തത് നാലു ഫോണുകള്‍ 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : തശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും നിയമലംഘനം. ജയിലില്‍ നടത്തിയ റെയ്ഡില്‍ നാലു മൊബൈല്‍ഫോണുകള്‍ കണ്ടെടുത്തു. ജയിലിലെ ഡി ബ്ലോക്കില്‍ നടത്തിയ റെയ്ഡിലാണ് ഫോണുകള്‍ കണ്ടെത്തിയത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ പക്കല്‍ നിന്നും രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് കണ്ടെടുത്തത്. 

ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരമായിരുന്നു വിയ്യൂരില്‍ മിന്നല്‍ റെയ്ഡ് നടത്തിയത്. പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 2017 ലും 2014 ലും ഷാഫിയുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിരുന്നു. 

പുലര്‍ച്ചെ ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും മിന്നല്‍ പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ കഞ്ചാവും ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ് എന്നിവയാണ് പിടിച്ചെടുത്തത്. കണ്ടെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താന്‍ പൊലീസിന് കൈമാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്