കേരളം

പി കെ ശ്യാമള സ്ഥാനമൊഴിയുന്നു ; രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിന് കൈമാറി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയായ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമള സ്ഥാനമൊഴിയുന്നു. രാജിക്കത്ത് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് കൈമാറി. സാജന്റെ മരണത്തെത്തുടര്‍ന്ന് സിപിഎമ്മിലും പുറത്തും വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. രാവിലെ കണ്ണൂരില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് ശ്യാമളയെ വിളിച്ചു വരുത്തിയിരുന്നു. 

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ശ്യാമളയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സാജന്റെ മരണം അതീവദുഃഖകരമാണെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ശ്യാമള നഗരസഭ ചെയര്‍പേഴ്‌സണ്‍ പദവിയില്‍ നിന്നും ഒഴിയുന്നതാണ് നല്ലതെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 

ശ്യാമള രാജിവെക്കണമെന്നതാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന പൊതുവികാരം. ഇക്കാര്യം അറിയിച്ച ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ശ്യാമളയോട് രാജിവെക്കുന്നതാണ് ഉചിതമെന്ന് വ്യക്തമാക്കി. തുടര്‍ന്ന് ശ്യാമള രാജിക്കത്ത് എം വി ജയരാജന് കൈമാറി. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യയാണ് പി കെ ശ്യാമള.

പുതിയ ചെയര്‍പേഴ്‌സണെ കണ്ടെത്താനുള്ള നടപടികളും സിപിഎം ജില്ലാ നേതൃത്വം തുടങ്ങിക്കഴിഞ്ഞു. ആന്തൂര്‍ നഗരസഭയിലെ 14-ാം വാര്‍ഡായ പറശ്ശിനിക്കടവില്‍ നിന്നുള്ള കൗണ്‍സിലറായ കെ പി ശ്യാമളയെയാണ് ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആന്തൂര്‍ നഗരസഭയില്‍ സിപിഎം അംഗങ്ങള്‍ മാത്രമാണുള്ളത്. പ്രതിപക്ഷമില്ല. നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ പദവി വനിതാ സംവരണമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ

വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!