കേരളം

വിവാഹാഭ്യർഥന നിരസിച്ചു; വിദ്യാർഥിനിയെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണി, കരണത്തടി; യുവാവ് അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

എരുമേലി: വിവാഹാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നു ഭീഷണിപ്പെടുത്തുകയും കോളജ് ക്യാമ്പസിലെത്തി കരണത്തടിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിദ്യാർഥിനിയുടെ ബന്ധുക്കൾ യുവാവിനെ കൈകാര്യം ചെയ്തിരുന്നു. ഇത് അറിഞ്ഞെത്തിയാണ്  പൊലീസ് ഇയാളെ  കസ്റ്റഡിയിലെടുത്തത്. പ്രതി മുട്ടപ്പള്ളി വേലംപറമ്പിൽ ആൽബിൻ വർഗീസിനെ (20) കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി.

എരുമേലിയിൽ കോളജിൽ ബിരുദ കോഴ്സിനു പഠിക്കുന്ന വിദ്യാർഥിനിയോടു കുറെ നാളുകളായി വിവാഹാഭ്യർഥന നടത്തിയെങ്കിലും നിഷേധ മറുപടിയാണു ലഭിച്ചത്. ഇതോടെയാണു പെട്രോൾ ഒഴിച്ചു കത്തിക്കുമെന്ന ഭീഷണി ഉണ്ടായത്. യുവാവിന്റെ ഭീഷണിയെ തുടർന്നു വിദ്യാർഥിനി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു.

പല തവണ വിദ്യാർഥിനിയുടെ ബന്ധുക്കൾ യുവാവിനെ താക്കീതു ചെയ്തിരുന്നു. കോളജ് വിട്ടുവരുമ്പോൾ എരുമേലി ബസ് സ്റ്റാൻഡിൽ പലപ്പോഴായി വിദ്യാർഥിനിയോട് ഇയാൾ വിവാഹാഭ്യർഥന നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ വിദ്യാർഥിനി വഴങ്ങിയില്ല. പക തീർക്കാൻ ക്യാമ്പസിലെത്തി കരണത്തടിക്കുകയായിരുന്നെന്നു വിദ്യാർഥിനി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. വിവരമറിഞ്ഞ് ഇന്നലെ വൈകിട്ട് വിദ്യാർഥിനിയുടെ ബന്ധുക്കൾ മുക്കൂട്ടുതറ കവലയിൽ വച്ച് ഇയാളെ പിടികൂടി കൈകാര്യം ചെയ്തെന്നു എരുമേലി സിഐ ദിലീപ് ഖാൻ പറഞ്ഞു.

ഇയാൾ ലഹരി മരുന്നിന് അടിമയാണെന്നും ആരോപണമുണ്ട്. കിഴക്കൻ മേഖലയിൽ വിദ്യാർഥികൾക്കു കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളിൽ  സജീവ പങ്കാളിയാണ് ഇയാളെന്നു സൂചനയുള്ളതായി പൊലീസ് പറഞ്ഞു. എന്നാൽ ക്യാമ്പസിലെത്തി വിദ്യാർഥിനിയുടെ കരണത്തടിച്ച സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് കോളജ് അധികൃതർ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു