കേരളം

അന്തര്‍ സംസ്ഥാന ബസ് പണിമുടക്ക് : കേരളത്തിലേക്ക് അധികമായി നാല് ബസുകള്‍ കൂടി ഓടിക്കുമെന്ന് കര്‍ണാടക 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : കേരളത്തിലെ അന്തര്‍ സംസ്ഥാന ബസ്സുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍, കേരളത്തിലേക്ക് അധിക സര്‍വീസ് നടത്താന്‍ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ തീരുമാനം. നാലു കെഎസ്ആര്‍ടിസി ബസുകള്‍ അധികമായി ഓടിക്കാനാണ് തീരുമാനം. 

എറണാകുളം, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്കാകും ഈ ബസുകള്‍ സര്‍വീസ് നടത്തുകയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. അന്തര്‍ സംസ്ഥാന ബസുകളുടെ സമരത്തെത്തുടര്‍ന്നുള്ള സാഹചര്യത്തില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനമെന്നും കോര്‍പ്പറേഷന്‍ പറയുന്നു. 

അന്തര്‍ സംസ്ഥാന ബസ്സുകളെ കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ദ്രോഹിക്കുകയാണെന്നും, ബസ് വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്