കേരളം

വിവാദ ബോര്‍ഡ് സ്ഥാപിച്ചത് ഞങ്ങളല്ല; ബോര്‍ഡ് എടുത്തുമാറ്റിയതായി എസ്എഫഐയുടെ വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കേരളവര്‍മ്മ കൊളേജില്‍ സ്ഥാപിച്ച ബോര്‍ഡ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി എസ്എഫ്‌ഐ. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ബോര്‍ഡ് സ്ഥാപിച്ചതുമായി എസ്എഫ്‌ഐ കേരള വര്‍മ്മ യൂണിറ്റ് കമ്മറ്റിക്കോ, പ്രവര്‍ത്തകര്‍ക്കോ ബന്ധമില്ലെന്ന് എസ്എഫ്‌ഐ കമ്മറ്റി വ്യക്തമാക്കി. വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി ഉയര്‍ന്ന ബോര്‍ഡ് വിവാദം എസ്എഫഐ ആക്രമിക്കുന്നതിന്റെ ഭാഗമായി ഉയര്‍ത്തിയതാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ എസ്എഫ്‌ഐ ബോര്‍ഡ് എടുത്തുമാറ്റിയതായും യൂണിറ്റ് കമ്മറ്റി അറിയിച്ചു. 

കേരളവര്‍മ്മ കൊളേജില്‍ എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡിനെതിരെ രൂക്ഷമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കൊളേജിനുള്ളില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഹിന്ദുത്വത്തെ വളരെ മോശമായ രീതിയില്‍ അവഹേളിച്ചുവെന്ന് ബിജെപി ജില്ലാ നേതൃത്വം അഭിപ്രായപ്പെട്ടു.

ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം, ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കൊളേജ് ആയതിനാല്‍ തൃശ്ശൂരിലെ ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെക്കണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. ബോര്‍ഡിനെതിരെ ബിജെപി നേതാക്കളായ പിഎസ് ശ്രീധരന്‍പിള്ളയും കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ