കേരളം

നാട്ടില്‍ വന്നാല്‍ വെച്ചേക്കില്ല; സ്വര്‍ണ കള്ളക്കടത്തിനെ പറ്റി വിവരം നല്‍കി; നഗരസഭാ കൗണ്‍സിലര്‍ക്ക് കൊടി സുനിയുടെ ഭീഷണി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തിനെക്കുറിച്ച് ഖത്തര്‍ പോലീസിന് വിവരം നല്‍കിയതിന് കൊടുവള്ളി നഗരസഭാ കൗണ്‍സിലറെ കൊടി സുനി ഭീഷണിപ്പെടുത്തിയതായി പരാതി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതിയാണ് കൊടി സുനി. ഖത്തറില്‍ ജ്വല്ലറി ഉടമകൂടിയായ ലീഗ് കൗണ്‍സിലര്‍ കോഴിശ്ശേരി മജീദാണ് പരാതിക്കാരന്‍.

കൊടുവള്ളി നഗരസഭയിലെ 24ാം വാര്‍ഡ് കൗണ്‍സിലറാണ് മജീദ്. തന്റെ കുടുംബത്തെയും കൊടി സുനി ഭീഷണിപ്പെടുത്തിയെന്നും ഇന്ത്യന്‍ എംബസിക്ക് ഇതുസംബന്ധിച്ച പരാതി നല്‍കുമെന്നും ഖത്തറിലുള്ള കോഴിശ്ശേരി മജീദ് പറഞ്ഞു. ഭീഷണിപ്പെടിത്തിക്കൊണ്ടുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും മജീദ് പുറത്തുവിട്ടിട്ടുണ്ട്. ഈ മേഖലയില്‍ കുറേക്കാലമായി കളിക്കുന്നതാണ്, നമുക്ക് കാണേണ്ടി വരും എന്നാണ് ഫോണില്‍ വിളിച്ച് കൊടി സുനി ഭീഷണിപ്പെടുത്തിയതെന്ന് മജീദ് പറയുന്നു.

നാട്ടില്‍ വന്നാല്‍ വച്ചേക്കില്ലെന്നും കുടുംബത്തിന് നാട്ടില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും കൊടി സുനി ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ഖത്തറില്‍ വിദേശികള്‍ക്ക് പോലീസിന്റെ അനുമതി പത്രമില്ലാതെ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും കഴിയില്ല. നിയമപരമല്ലാത്ത സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കാത്തതിനും ഈ വിവരം പോലീസിനെ അറിയിച്ചതിനുമാണ് കൊടിസുനി ഭീഷണിപ്പെടുത്തിയതെന്നാണ് മജീദ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'