കേരളം

പാലാരിവട്ടം മേല്‍പ്പാലം: ഇബ്രാഹിംകുഞ്ഞ് രാജിവെയ്ക്കണം, ഇടതുമുന്നണി പ്രക്ഷോഭത്തിലേക്ക്, അനിശ്ചിതകാല സത്യാഗ്രഹം നാളെമുതല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയ്‌ക്കെതിരെ സമഗ്ര അന്വേഷണം നടത്തുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി സമരം ശക്തമാക്കുന്നു. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ജൂണ്‍ 26 മുതല്‍ പാലാരിവട്ടത്ത് അനിശ്ചിതകാല സത്യാഗ്രഹം നടത്താനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ 10മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സമരം.

ജൂണ്‍ 26ന് രാവിലെ 10ന് കലൂര്‍ സ്റ്റേഡിയത്തിന് മുന്നില്‍നിന്ന് പാലാരിവട്ടം മേല്‍പ്പാലത്തിലേക്ക് റീത്തുകളുമായി ബഹുജനമാര്‍ച്ച് നടത്തും. പാലാരിവട്ടം ജംഗ്ഷനില്‍ ചേരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാംഘട്ടം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്