കേരളം

'ലില്ലി പൂക്കളായിരുന്നു അവൾക്കേറെ പ്രിയപ്പെട്ടത്'; സുനന്ദയുടെ പിറന്നാൾ ദിനത്തിൽ ശശി തരൂർ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്തരിച്ച ഭാര്യ സുനന്ദാ പുഷ്‌കറിനെക്കുറിച്ച് അവരുടെ പിറന്നാള്‍ ദിനത്തില്‍ ഓർമിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. സുഹൃത്ത് നൽകിയ ലില്ലി പൂക്കൾ സുനന്ദയുടെ ചിത്രത്തിനു മുന്നിൽ സമർപ്പിച്ചുകൊണ്ടുള്ള ഫോട്ടോ തരൂർ ഫേസ്ബുക്കിൽ പങ്കുവെച്ചു. 

"അന്തരിച്ച എന്റെ ഭാര്യ സുന്ദയെ ഓർമ്മിക്കുന്നു. ജമ്മു കശ്മീരിലെ സോപോറില്‍ 56 വർഷങ്ങൾക്ക് മുമ്പ് ഈ ദിവസമാണ് അവള്‍ ജനിച്ചത്. ലില്ലികളായിരുന്നു അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പൂക്കൾ", ചിത്രം പങ്കുവച്ചുകൊണ്ട് തരൂർ കുറിച്ചു. 

1962ലാണ് സുനന്ദ പുഷ്കർ ജനിച്ചത്. 2010 ഓഗസ്റ്റ് 12നാണ് തരൂർ സുനന്ദയെ വിവാഹം ചെയ്തത്. യുഎൻ അണ്ടർ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു സുനന്ദ അപ്പോൾ. 2014 ജനുവരി 17നാണ് ഡൽഹി ലീല ഹോട്ടലിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്