കേരളം

ആന്റണിയുടെ വാര്‍ഡില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി ; ബിജെപിക്ക് അട്ടിമറി വിജയം

സമകാലിക മലയാളം ഡെസ്ക്

അലപ്പുഴ : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്റണിയുടെ വാര്‍ഡില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി. കാലങ്ങളായി കോണ്‍ഗ്രസ് ജയിച്ചുവരുന്ന മുനിസിപ്പല്‍ വാര്‍ഡില്‍ ബിജെപിക്ക് അട്ടിമറി വിജയം. ചേര്‍ത്തല നഗരസഭ ടി ഡി അമ്പലം വാര്‍ഡാണ്  യുഡിഎഫില്‍നിന്ന്  ബിജെപി പിടിച്ചെടുത്തത്. 

ബിജെപിയുടെ സുരേഷ്‌കുമാര്‍ കോണ്‍ഗ്രസിന്റെ മുരളീധര ഷേണായിയെയാണ് തോല്‍പ്പിച്ചത്. ഡി പ്രദീപ്കുമാര്‍ (സ്വതന്ത്രന്‍) ആയിരുന്നു എല്‍ഡിഎഫ്സ്ഥാനാര്‍ഥി. കഴിഞ്ഞതവണ ജയിച്ച ജെ രാധാകൃഷ്ണ നായിക്  മരിച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. 

ആന്റണിയുടെ അറക്കപറമ്പില്‍ തറവാട് ഈ വാര്‍ഡിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെയാണ്. ഈ വീട് ആസ്ഥാനമാക്കിയായിരുന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചരണം. സംസ്ഥാനത്ത് ബിജെപിയ്ക്ക് അധികം കിട്ടിയ ഏകവാര്‍ഡും ഇതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി