കേരളം

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളിയടക്കം മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളിയടക്കം മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ മരിച്ചു. ഇടുക്കി മുക്കുഡില്‍ സ്വദേശിയായ ഒ പി സാജുവാണ്(46) മരിച്ച മലയാളി ജവാന്‍. മഹാദേവ പി (50), മഥാന്‍ പാല്‍ സിങ്(52) എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ടുപേര്‍.

ബിജാപൂരിലെ കെശ്കുതുല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഗ്രാമവാസിയായ ഒരു പെണ്‍കുട്ടിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സിആര്‍പിഎഫും പൊലീസും സംയുക്തമായാണ് ആക്രമണം നടത്തിയത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു