കേരളം

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഒരു ദിവസം പൊലിയുന്നത് 11 ജീവനുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനാപകടങ്ങളില്‍ ദിവസവും 11 പേര്‍ മരിക്കുന്നതായി മന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. 2016 ജൂണ്‍ മുതല്‍ 2019 ഏപ്രില്‍ വരെ സംസ്ഥാനത്തെ റോഡുകളില്‍ ആകെ 12,392 പേര്‍ മരിച്ചു. അമിതവേഗം മൂലം 2192 ലൈസന്‍സുകളാണ് റദ്ദാക്കിയത്. 

ഇതര സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ 126188 എണ്ണം. 6.1 ലക്ഷം വാഹനങ്ങള്‍ സംസ്ഥാനത്ത് കാലാവധി കഴിഞ്ഞാണ് ഓടുന്നത്. ഇത്തരം വാഹനങ്ങള്‍ ഓടുന്നതായി കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഈ വര്‍ഷം മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 1.33 കോടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ 16.44 ലക്ഷവും നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ 1.16 കോടിയുമാണ്.

2011 മുതല്‍ 2018 വരെ 20.26 കോടി രൂപ ചെലവഴിച്ച് 143 ആട്ടോമാറ്റിക് സ്പീഡ് എന്‍ഫോഴ്‌സ്‌മെന്റ് കാമറകള്‍ സ്ഥാപിച്ചെന്നും മന്ത്രി അറിയിച്ചു. ഇതില്‍ 22 എണ്ണം പ്രവര്‍ത്തിക്കുന്നില്ലെന്നു മന്ത്രി പറഞ്ഞു. 20.6 കോടി രൂപ ചെലവിലാണ് ഇവ സ്ഥാപിച്ചത്. അറ്റകുറ്റപണികള്‍ക്കായി 34 ലക്ഷം രൂപ ചെലവഴിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു