കേരളം

കാസര്‍കോട് അച്ഛനെ മകന്‍ തലയ്ക്കടിച്ചു കൊന്നു; സംഭവം ഇരുവരും ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്; ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കാസര്‍കോട് ചിറ്റാരിക്കാലിലാണ് സംഭവമുണ്ടായത്. 
അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തില്‍ ദാമോദരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അനീഷിനെ കസ്റ്റഡിയിലെടുത്തു. 

ഇന്നലെ രാത്രി ദാമോദരനും അനീഷും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമായി. മദ്യലഹരിയില്‍ തടിക്കഷ്ണം എടുത്ത് അനീഷ് ദാമോദരന്റെ തലയ്ക്കടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം