കേരളം

തൃശൂര്‍ കമ്മീഷണറായി യതീഷ് ചന്ദ്ര തുടരും; സ്ഥാനമാറ്റ ഉത്തരവ് റദ്ദാക്കി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് യതീഷ് ചന്ദ്രയെ നിലനിര്‍ത്തി ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് നേരത്തെ പുറത്തിറക്കിയ സ്ഥാനമാറ്റ ഉത്തരവ് തിരുത്തിക്കൊണ്ടാണ് ഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് ആസ്ഥാനത്തേക്ക് നേരത്തെ യതീഷ് ചന്ദ്രയെ മാറ്റിയിരുന്നു. തൃശൂര്‍ വിയ്യൂര്‍ സബ് ജയിലില്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ റെയ്ഡുകള്‍ തുടരുന്നതിനിടെയായിരുന്നു സ്ഥലംമാറ്റ ഉത്തരവ് വന്നത്. 

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവിയായി പി കെ മധുവിനെ നിയമിച്ചു. ബി അശോക് പരിശീലനത്തിനു പോവുന്ന ഒഴിവിലാണു നിയമനം. പോലിസ് ടെലികമ്മ്യൂണിക്കേഷന്‍ എസ്പി എച്ച് മഞ്ജുനാഥ് റെയില്‍വേ എസ്പിയുടെ അധികചുമതലയും വഹിക്കും.

 റെയില്‍വേ എസ്പിയായിരുന്ന മെറിന്‍ ജോസഫിനെ കൊല്ലത്തേയ്ക്കു നേരത്തെ മാറ്റിനിയമിച്ചിരുന്നു. ആര്‍ കറുപ്പുസ്വാമിയോട് വയനാട് ജില്ലാ പോലിസ് മേധാവി സ്ഥാനത്ത് തുടരാനും നിര്‍ദേശിച്ചിട്ടുണ്ട്. കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് എസ് സുജിത് ദാസിനെ പോലിസ് ആസ്ഥാനത്ത് എഐജിയായും മാറ്റിനിയമിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം