കേരളം

'ഇതായിരുന്നില്ലല്ലോ കുറച്ചുനാള്‍ മുന്‍പുവരെ; ഇപ്പോള്‍ പൊലീസ് മേധാവിയില്‍ കുറ്റം കാണുന്നില്ലേ?'; ടിപി സെന്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. പാര്‍ട്ടികളെ പ്രീണിപ്പിച്ചു പോസ്റ്റിംങ് വാങ്ങുന്ന പല ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ചു പൊലീസ് ഉദ്യോഗസ്ഥര്‍ ആണ് പല പാര്‍ട്ടി ഓഫീസുകളുടെയും മുഴുവന്‍ ചെലവും നല്‍കുന്നതെന്ന് സെന്‍കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇവരാണ് 'organised criminal gang ' ആയി എന്തു ക്രൂരകൃത്യവും ചെയ്തു ജനങ്ങളെ പിഴിയുന്നത്. അതിനു പറ്റിയ IPS കാരെ മുകളില്‍ വെയ്ക്കുന്നു. ഈ ദൂഷിത വലയമാണ് രാഷ്ട്രീയ സംരക്ഷണത്തില്‍ ,എല്ലാ തെറ്റുകളും ചെയ്യുന്നത്.യഥാ രാജാ തഥാ പ്രജായെന്ന് സെന്‍കുമാര്‍ പറയുന്നു

സെന്‍കുമാറിന്റെ പോസ്റ്റ്


പാര്‍ട്ടികളെ പ്രീണിപ്പിച്ചു പോസ്റ്റിംങ് വാങ്ങുന്ന പല ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ചു പൊലീസ് ഉദ്യോഗസ്ഥര്‍ ആണ് പല പാര്‍ട്ടി ഓഫീസുകളുടെയും മുഴുവന്‍ ചെലവും നല്‍കുന്നത്.

ഇവരാണ് 'organised criminal gang ' ആയി എന്തു ക്രൂരകൃത്യവും ചെയ്തു ജനങ്ങളെ പിഴിയുന്നത്. അതിനു പറ്റിയ IPS കാരെ മുകളില്‍ വെയ്ക്കുന്നു. ഈ ദൂഷിത വലയമാണ് രാഷ്ട്രീയ സംരക്ഷണത്തില്‍ ,എല്ലാ തെറ്റുകളും ചെയ്യുന്നത്.
യഥാ രാജാ തഥാ പ്രജാ.!

യാതൊരു തെളിവുമില്ലാതെ 
കള്ളക്കേസുകള്‍ എടുക്കാന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കുന്ന ഐപിഎസുകാരാണ് ശരിയായ കുറ്റക്കാര്‍
എന്തേ ഇപ്പോള്‍ മാധ്യമങ്ങള്‍ പൊലീസ് മേധാവിയില്‍ കുറ്റം കാണുന്നില്ല ? ഇതായിരുന്നില്ലല്ലോ കുറച്ചു നാള്‍ മുന്‍പ് വരെ?
പരസ്പര സഹായ സംഘങ്ങള്‍...?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു