കേരളം

തിങ്കളാഴ്ച മുതല്‍ കാലവര്‍ഷം ശക്തമാകും; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ് ജില്ലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും, കണ്ണൂരില്‍ തിങ്കളാഴ്ചയും ബുധനാഴ്ചയും, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലും, മലപ്പുറം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ചൊവ്വാഴ്ചയുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. 

ശരാശരിയിലും 40 ശതമാനത്തില്‍ കുറവ് മഴയാണ് ഈ കാലവര്‍ഷം സംസ്ഥാനത്ത് ലഭിച്ചത്. വായു ചുഴലിക്കാറ്റാണ് കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമാക്കിയത് എന്ന് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്