കേരളം

പൊലീസിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ വേദനിപ്പിച്ചു;  ചില വ്യക്തികളുടെ മാനസികാവസ്ഥ ജോലിയില്‍ പ്രകടപ്പിക്കരുത്: മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പൊലീസ് സേനയിലെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ വേദനിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്നുണ്ടാകില്ല. തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം പറഞ്ഞു. കോസ്റ്റല്‍ പൊലീസിന്റെ ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പല മേഖലയിലും സംഭവിച്ചെന്നു വരാം. എന്നാല്‍ സംഭവിക്കാന്‍ പാടില്ലാത്തതത് പൊലീസ് സേനയില്‍ ഉണ്ടാകരുത്. അനേകായിരം വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ജോലി എടുക്കുന്ന മേഖലയാണ് പൊലീസ്.

എന്നാല്‍ ഒറ്റപ്പെട്ട ചില വ്യക്തികള്‍ക്കുണ്ടാകുന്ന മാനസികാവസ്ഥ സേനയില്‍ പ്രകടിപ്പിക്കാന്‍ പാടില്ല. പഴയ പൊലീസിന്റെ മുഖം സര്‍ക്കാര്‍ മാറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

ആദ്യം മലേഷ്യയിൽ ഇപ്പോൾ ദേ ജപ്പാനിൽ; ടൊവിനോയുടെ ചിത്രമേറ്റെടുത്ത് ആരാധകർ

ലാലേട്ടന് പിറന്നാള്‍ സമ്മാനം; കിരീടം പാലം ഇനി വിനോദസഞ്ചാര കേന്ദ്രം

പുറത്തുനിന്നുള്ളത് മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും നിങ്ങളെ രോ​ഗിയാക്കാം; മുന്നറിയിപ്പുമായി ഐസിഎംആർ

ആഡംബര കാറിടിച്ച് രണ്ട് പേരെ കൊന്ന സംഭവം; 17 കാരന് സ്റ്റേഷനില്‍ പിസയും ബര്‍ഗറും ബിരിയാണിയും, മദ്യപിക്കുന്ന വീഡിയോ പുറത്ത്