കേരളം

'ഐ ആം ഫോര്‍ ആലപ്പി'; പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങുമായി റാമോജി ഫിലിം സിറ്റിയെത്തുന്നു, 116 വീടുകള്‍ നിര്‍മ്മിക്കും

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പ്രളയം തകര്‍ത്തെറിഞ്ഞ ആലപ്പുഴയിലെ കുട്ടനാട്ടിലേക്ക്‌
സ്‌നേഹ സ്പര്‍ശവുമായി റാമോജി ഫിലിം സിറ്റിയെത്തുന്നു. 116 വീടുകളാണ് ' ഐ ആം  ഫോര്‍ ആലപ്പി' എന്ന പദ്ധതിയിലൂടെ നിര്‍മ്മിക്കാന്‍ പോകുന്നത്. പ്രളയം തകര്‍ത്തെറിഞ്ഞ ജില്ലയിലെ വിവിധ ഭാഗങ്ങള്‍ പുനര്‍മ്മിക്കുന്നതിനായി ആലപ്പുഴ സബ് കളക്ടര്‍ വി ആര്‍ കൃഷ്ണതേജ് സമൂഹമാധ്യമങ്ങള്‍ വഴി തുടക്കമിട്ട പദ്ധതിയായിരുന്നു ഐം ഫോര്‍ ആലപ്പി. 

ആറ് ലക്ഷം രൂപ വീതം ചെലവഴിച്ച് ഓരോ വീടും പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് വീടുകളുടെ നിര്‍മ്മാണച്ചുമതലയെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. 116 വീടുകള്‍ക്കുമായി ഏഴ് കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്

ലോകത്തിലേക്കും ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോ കോംപ്ലക്‌സുകളിലൊന്നാണ് റാമോജി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു