കേരളം

കര്‍ഷക ആത്മഹത്യ; പ്രത്യേക മന്ത്രിസഭായോഗം നാളെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കര്‍ഷക ആത്മഹത്യകള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക മന്ത്രിസഭായോഗം ചേരും. കര്‍ഷകര്‍ക്ക് എതിരായ ജപ്തി നടപടികള്‍ ചര്‍ച്ച ചെയ്യും.ആറിന് മുഖ്യമന്ത്രി ബാങ്ക് പ്രതിനിധികളുടെ യോഗവും വിളിച്ചിട്ടുണ്ട്.

ഇടുക്കിയില്‍ മാത്രം പതിനയ്യായിരം കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.ഇവരില്‍ പലരും ആത്മഹത്യയുടെ വക്കിലാണ്. ഇതിന് എന്ത് പരിഹാരം കണ്ടെത്താനാകും എന്നതടക്കമുളള കാര്യങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും.

കാര്‍ഷിക കടങ്ങള്‍ മാത്രമല്ല കൃഷി അനുബന്ധമായി എടുത്ത കടങ്ങളും ഉണ്ട്. ഇത്തരം കടങ്ങള്‍ക്കെതിരെ സര്‍ഫാസി നിയമപ്രകാരം നടപടിയെടുക്കാന്‍ ബാങ്കുകള്‍ മുതിരുന്ന സാഹചര്യവുമുണ്ട്. ഇത് പ്രത്യേകം വിലയിരുത്തും. ഇതിന് പുറമേയാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം